കരുത്തുറ്റ ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂളിനെതിരെ അട്ടിമറി വിജയംനേടി സെര്‍ബിയന്‍ ക്ലബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ്. താരതമ്യേന ദുര്‍ബലരായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ ലിവര്‍പൂളിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിട്ടത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് നിലവിലെ ഫൈനലിസ്റ്റുകളെ സെര്‍ബിയന്‍ ടീം തകര്‍ത്തത്.
കളിയില്‍ 72 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ലിവര്‍പൂളിന് ഗോളടിക്കാനായില്ല. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരോട് തോറ്റ ലിവര്‍പൂള്‍ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.
അതേസമയം, ഗ്രൂപ്പ് ബിയിലെ വന്‍ശക്തികളുടെ പോരില്‍ ബാഴ്സലോണയും ഇന്റര്‍മിലാനും സമനിലയില്‍ പിരിഞ്ഞു. നിശ്ചിത സമയത്ത് ഇരുടീമിനും ഓരോ ഗോള്‍ വീതം നേടാനേ ആയുള്ളൂ. 10 പോയിന്റുള്ള ബാഴ്സ തന്നെയാണ് ഗ്രൂപ്പില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഇന്ററിന് ഏഴ് പോയിന്റുണ്ട്. മറ്റൊരു മത്സരത്തില്‍ പിഎസ്ജിയും നാപോളിയും തമ്മിലുള്ള പോരാട്ടവും സമനിലയില്‍ അവസാനിച്ചു.