ഇടക്കാല തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി.
ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷത്തിലേക്ക് സാവധാനം കടക്കുകയാണ്. എന്നാല്‍ സെനറ്റിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ടി നിലനിര്‍ത്തി.
പ്രസിഡന്റ് ട്രംപിന്റെ നിലവിലുള്ള ഭരണത്തിന്റെ വിലയിരുത്തലായി കണക്കാക്കാവുന്ന ജനവിധിയാണിത്.
ഒട്ടുമിക്ക അഭിപ്രായ സര്‍വേകളിലും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായി പ്രവചനമുണ്ടായിരുന്നു.