Automotive

ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പായാന്‍ ടെസ്ലയെത്തുന്നു

ലോകത്തെ നമ്പര്‍ വണ്‍ കാര്‍ നിര്‍മ്മാണക്കമ്പനിയും ഇലക്ട്രിക് വാഹന രംഗത്തെ അതികായനുമായ ടെസ്ല ഇന്ത്യയിലേക്കെത്തുന്നു. 2019ല്‍ ടെസ്ലയുടെ വാഹനം ഇന്ത്യന്‍ നിരത്തിലിറക്കുമെന്ന് കമ്പനി സിഇഒ എലന്‍ മസ്‌ക് അറിയിച്ചു.

Elon Musk 

പൂര്‍ണമായും ഇലക്ട്രിസിറ്റിയില്‍ ഓടുന്ന വാഹനം എന്നതിനൊപ്പം മറ്റ് നിരവധി പ്രത്യേകതകളും ടെസ്ലയ്ക്കുണ്ട്. ലോകത്തില്‍ തന്നെ ഏറ്റവും ശക്തമായ സുരക്ഷ നല്‍കുന്ന കാര്‍ എന്ന ബഹുമതി ടെസ്ലയ്ക്ക് സ്വന്തം. പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം മൂന്ന് സെക്കന്‍ഡ് സമയം മാത്രം മതി(മോഡല്‍ 3). ഒറ്റ ചാര്‍ജില്‍ കുറഞ്ഞത് 346 കിലോമീറ്ററാണ് ഏറ്റവും ബേസ് മോഡല്‍ കാറിന് കമ്പനി വാഗ്ദാനം ചെയ്യുന്ന ചാര്‍ജിംഗ്ക്ഷമത. ഇതേ പ്രത്യേകതകളുളള മോഡല്‍ 3 കാറുകളാണ് ടെസ്ല ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തിക്കുക. ഏകദേശം 23 ലക്ഷം രൂപയാണ് വാഹനത്തിന് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില.

ഇലക്ട്രിക് സെഡാനുകള്‍ക്ക് പിന്നാലെ റോഡ്‌സ്റ്ററുകള്‍, എസ്യുവികള്‍ എന്നിവയും ഇന്ത്യയിലേക്കെത്തിക്കുമെന്ന് ടെസ്ല അറിയിച്ചു. ഇന്ത്യക്ക് പുറമെ ആഫ്രിക്ക, നോര്‍ത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കും ടെസ്ലയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. നേരത്തെ തന്നെ ടെസ്ല ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നിയമതടസ്സം മൂലം നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ടെസ്ലയ്ക്ക് ഇന്ത്യയിലേക്കെത്താനുളള അനുയോജ്യ സമയമാണിതെന്നും 2019ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്ലയെത്തുമെന്നും കമ്പനി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top