Film News

‘അക്ഷരലക്ഷം’ മുത്തശ്ശിയെ സിനിമയിലേക്ക് ക്ഷണിച്ചു, ലേഡിസൂപ്പര്‍ സ്റ്റാറിനെ പോലും ഞെട്ടിച്ച കാര്‍ത്ത്യായനിയമ്മയുടെ തകര്‍പ്പന്‍ മറുപടി

ഹരിപ്പാട്: സാക്ഷരാതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98 മാര്‍ക്ക് നേടി ഒന്നാമതെത്തിയ കാര്‍ത്ത്യായനിയമ്മയെ സിനിമയിലേക്ക് ക്ഷണിച്ച് മലയാളത്തിന്റെ ലേഡീസൂപ്പര്‍ താരം മഞ്ജുവാര്യര്‍. എന്നാല്‍ ചുറ്റും നിന്നവരെ പോലും ഞെട്ടിച്ച് അഭിനയിക്കേണ്ട എന്നായിരുന്നു കാര്‍ത്ത്യായനിയമ്മയുടെ മറുപടി.

സിനിമയില്‍ അഭിനയിക്കുന്നോ..? എന്ന് ചോദിച്ച മഞ്ജുവിനോട് തൊഴുകൈയോടെ ‘വേണ്ടെന്നും പഠിക്കാനാണിഷ്ടം, കമ്പ്യൂട്ടറും പഠിക്കണം, എന്നുമായിരുന്നു കാര്‍ത്ത്യായനിയമ്മയുടെ മറുപടി.

അമ്മൂമ്മയെ ചേര്‍ത്തു പിടിച്ചു മഞ്ജു ഒരു സെല്‍ഫിയെടുത്തു. മുണ്ടുംനേര്യതും സമ്മാനിച്ചു. പൊന്നാടയണിയിച്ചു. കൂടികാഴ്ച ഇരുവരും കേക്ക് മുറിച്ച് ആഘോഷിച്ചു.

97-ാം വയസ്സില്‍ അക്ഷരലക്ഷം പരീക്ഷയില്‍ ഗംഭീര ജയം നേടി കാര്‍ത്യായനി അമ്മ വാര്‍ത്താതാരമായപ്പോള്‍ അവരെ കാണണമെന്ന ആഗ്രഹം സാക്ഷരതാ മിഷന്‍ അംബാസഡറായ മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സന്തോഷ് ശിവന്റെ ‘ജാക്ക് ആന്‍ഡ് ജില്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിനായി  ഹരിപ്പാടെത്തിയപ്പോഴായിരുന്നു മഞ്ജു ആലപ്പുഴ ചേപ്പാട് സ്വദേശിയായ കാര്‍ത്യാനി അമ്മയെ കാണാനിടയായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top