കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കുന്നതു സംബന്ധിച്ച എം.ടി വാസുദേവന്‍ നായരുടെ ഹര്‍ജി കോഴിക്കോട് മുനിസിഫ് കോടതി ഇന്ന് പരിഗണിക്കും.
തിരക്കഥ നല്കി നാലു വര്‍ഷം കഴിഞ്ഞിട്ടും സിനിമ നിര്‍മ്മിക്കാന്‍ നീക്കമില്ലാത്തതിനെ തുടര്‍ന്നാണ് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തന്റെ തിരക്കഥ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് എം.ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സംവിധായകന് വി.എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് എം.ടി കോടതിയെ സമീപിച്ചിരിക്കുന്നത്. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു.
ശ്രീകുമാര്‍ മേനോനുമായി ഇനി ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് എം.ടി.യുടെ നിലപാടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് ശിവ രാമകൃഷ്ണന് നേരത്തെ പറഞ്ഞിരുന്നു.