കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കും. കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് കെവിന്റേത് ദുരഭിമാനക്കൊലയാണെന്നു വിധിച്ചത്.
കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയെ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലം നട്ടാശേരി പ്ലാത്തറ ജോസിന്റെ മകന് കെവിനെ(24) പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്. ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു, അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കാ ജോണ്‍ എന്നിവര്‍ ഉള്‍പ്പെടെ 10 പേര് ഇപ്പോഴും റിമാന്‍ഡിലാണ്.