ഓഹരി വിപണിയില്‍ ഇന്ന് ഉത്സാഹത്തിന്റെ മുഹൂര്‍ത്ത വ്യാപാരം. പതിവ് വ്യാപാര സമയത്തില്‍ നിന്ന് വിഭിന്നമായി ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരം ഇന്ന് വൈകീട്ട് 5 മുതല്‍ 6.30 വരെ നടക്കും.
സംവല്‍ 2075ന് തുടക്കം കുറിച്ചുകൊണ്ടാണ് ഈ പ്രത്യേക വ്യാപാരം നടക്കുക. ലക്ഷ്മി പൂജ പ്രമാണിച്ച് ഇന്ന് ഓഹരി വിപണിക്ക് അവധിയാണ്. ഹിന്ദു കലണ്ടര്‍ വര്‍ഷമായ സംവല്‍ 2074 തിളക്കത്തോടെയാണ് അവസാനിച്ചത്. കഴിഞ്ഞ ദീപാവലി മുതല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരെ സെന്‍സെക്സ് 2407.56 പോയിന്റ് വര്‍ദ്ധിച്ചിരുന്നു. ഏഴു ശതമാനം നേട്ടം കൈവരിച്ചു. നിഫ്റ്റി 319.75 പോയിന്റാണ് നേട്ടമുണ്ടാക്കിയത്. അതായത് 3 ശതമാനം നേട്ടം കൈവരിച്ചു.
ഈ നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സംവല്‍ 2075 എങ്ങനെയാകുമെന്ന ചിന്തയിലാണ് നിക്ഷേപകര്‍. സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ തെരഞ്ഞെടുപ്പുകള്‍ എന്നിവയെല്ലാം ഈ പുതിയ വര്‍ഷം വിപണിയെ ബാധിക്കുന്ന നിര്‍ണ്ണായക ഘടകങ്ങളാണ്.