കൊച്ചി: ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.36 രൂപയാണ് ഇന്നത്തെ വില. ഡീസലിന് ലിറ്ററിന് 76.85 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.80 രൂപയായി. ഡീസല്‍ വില 78.34ല്‍ എത്തി. കോഴിക്കോട്ട് പെട്രോള്‍ വില 80.72യും ഡീസല്‍ വില 77.21 രൂപയുമാണ്.
ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് ഒന്‍പത് പൈസും കുറഞ്ഞിരുന്നു.