Cricket

പരമ്പര നേട്ടത്തിനൊപ്പം റെക്കോര്‍ഡ് മഴയും; ലക്‌നോവില്‍ വിന്‍ഡീസിനെ തകര്‍ത്തടുക്കിയത് രോഹിത് മാജിക്

ടെസ്റ്റ്, ഏകദിന പരന്പരകള്‍ക്കു പിന്നാലെ ട്വന്റി-20 ക്രിക്കറ്റിലും വെസ്റ്റ്ഇന്‍ഡീസിനെ തകര്‍ത്തടുക്കി ഇന്ത്യ. രോഹിത് ശര്‍മയുടെ റിക്കാര്‍ഡ് സെഞ്ചുറിയോടെ 71 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 196 റണ്‍സ് നേടിയെങ്കിലും, ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0-ന്റെ ലീഡ് നേടി പരമ്പര സ്വന്തമാക്കി.

ഓപ്പണിംഗ് വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം 123 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത് സൃഷ്ടിച്ചത്. 41 പന്തില്‍ 43 റണ്‍സ് നേടി ധവാന്‍ പുറത്തായി. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച റിഷഭ് പന്തിനെ ഖാരി പിയര്‍ പുറത്താക്കി. ലോകേഷ് രാഹുല്‍ 14 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 26 റണ്‌സുമായി രോഹിതിനൊപ്പം പുറത്താകാതെനിന്നു.

എന്നാല്‍ പിന്നീട് വന്ന വിന്‍ഡീസ് ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബോളര്‍മാര്‍ ഒന്നൊന്നായി തിരിച്ചയച്ചു. ഓപ്പണര്‍മാരായ ഷായ് ഹോപ് (6), ഷിംറോണ്‍ ഹെറ്റ്മയര്‍ (15) എന്നിവരെ ഖലീല്‍ അഹമ്മദ് മടക്കി. ബ്രാവോ (23), പൂരന്‍ (4) എന്നിവരുടെ വിക്കറ്റുകള്‍ കുല്‍ദീപ് നേടി. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ഇന്ത്യയ്ക്കായി രണ്ട് വിക്കറ്റുകള്‍ വീതം നേടി.

അതേസമയം കുട്ടിക്രിക്കറ്റിലെ നാലാം സെഞ്ച്വറിയാണ് ഓപ്പണര്‍ രോഹത് ശര്‍മ്മ ലക്‌നോവില്‍ കുറിച്ചത്. 58 പന്തില്‍ എട്ടു ബൗണ്ടറിയും ആറു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറിയടിച്ചത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ 150+ സ്‌കോറുകളെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ രോഹിത് ശര്‍മ, രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് നേടുന്നതിനും ഈ മല്‍സരം സാക്ഷ്യം സാക്ഷ്യം വഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top