സന്നിധാനം: ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ പൂര്‍ത്തിയായി, ഹരിവരാസനം പാടി ഇന്നലെ രാത്രി ശബരിമല നട അടച്ചു. മുന്‍വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടിയിലധികം ഭക്തരാണ് ഇത്തവണ എത്തിയത്.
സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊഴിവാക്കാന്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലായിരുന്നു ശബരിമലയും പരിസരങ്ങളും. മണ്ഡലകാല തീര്‍ഥാടനത്തിനായി നവംബര്‍ 16ന് നട തുറക്കും.