Breaking News

വായുമലിനീകരണം രൂക്ഷം; ദില്ലിയില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

ദില്ലി: വായുമലിനീകരണം രൂക്ഷമായതിനാല്‍ ദില്ലിയില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ദീപാവലിക്ക് ശേഷം രണ്ട് ദിവത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നിലവില്‍ വന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ദില്ലിയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പുണ്ട്. ഞായറാഴ്ച്ച അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തിയെങ്കിലും തിങ്കളാഴ്ച്ചയോടെ സ്ഥിതി വഷളാവുകയായിരുന്നു. ദില്ലിക്ക് പുറമെ എന്‍സിആര്‍, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളിലും വായുമലിനീകരണം അതിരൂക്ഷമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top