Cricket

ട്വന്റി-20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; വെസ്റ്റ്ഇന്‍ഡിസുമായുളള രണ്ടാം മത്സരം വൈകിട്ട് ഏഴിന് ലക്‌നോവില്‍

ലക്‌നോ: വെസ്റ്റ് ഇന്‍ഡീസിനെതിരേ ജയം തുടരുന്ന ടീം ഇന്ത്യ ട്വന്റി-20 പരമ്പര ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നു. കോല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര പിടിക്കാനുളള ശ്രമത്തിലാണ്. മൂന്ന് മത്സര പരമ്പരയില്‍ 1-0 എന്ന നിലയിലാണെങ്കിലും വിന്‍ഡീസ് ബോളര്‍മാര്‍ക്കു മുന്‍പില്‍ ബാറ്റിംഗ് നിരയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ പോയത് വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

ബൗളര്‍മാരുടെ പ്രകടനമാണ് ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് കരുത്തായത്. വിന്‍ഡീസ് യുവ പേസറായ ഒഷനെ തോമസും കാര്‍ലോസ് ബ്രാതൈ്വറ്റും മിന്നും ബൗളിംഗ് ആണ് ആദ്യ മത്സരത്തില്‍ കാഴ്ചവച്ചതെന്നത് ഇന്ത്യയ്ക്ക് പരോക്ഷമുന്നറിയിപ്പാണ്.

എന്നാല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേതു പോലായിരിക്കില്ല ലക്‌നോവിലെ കാര്യങ്ങള്‍. ഷോര്‍ട്ട് ബോളുകള്‍ക്ക് ഈഡന്‍ ഗാര്‍ഡന്‍സിലെ വിക്കറ്റില്‍ കാര്യമായ ഗുണം ലഭിച്ചിരുന്നു. എന്നാല്‍ ലക്‌നോവിലെ സ്ഥിതി നേരെ വിഭിന്നമാണ്.

അതേസമയം എക്‌ന ക്രിക്ക്റ്റ് സ്‌റ്റേഡിയം എന്ന പേര് മാറ്റി ‘ ഭാരത് രത്തന്‍ അടല്‍ ബിഹാരി ബാജ്‌പെയ് ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം’ എന്നാക്കിയ ശേഷമുളള ആദ്യത്തെ കളിയാണ് ഇന്ന് നടക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top