Entertainment

സിക്ക് വികാരം വ്രണപ്പെടുത്തി; ഷാരൂഖിനെതിരെ കേസ്

മുംബൈ: സിക്ക് വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം ഷാരൂഖാനെതിരെ കേസ്. ‘സീറോ’ സിനിമയുടെ ട്രെയിലറിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള നീക്കമുണ്ടായെന്നാരോപിച്ചാണ് കേസ്. ഷാരൂഖിനും സിനിമയിലെ പിന്നണി പ്രവര്‍ത്തകര്‍ക്കും എതിരെ ഡല്‍ഹി അകാലിദള്‍ എം.എല്‍.എ മജീന്ദര്‍ സിങ് സിര്‍സയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സിക്ക് വിഭാഗക്കാര്‍ ഉപയോഗിക്കുന്ന സിക്ക് കാക്കാര്‍ (കഠാര രൂപത്തിലുള്ള ആയുധം) സിക്കുകാരെ അവഹേളിക്കുന്ന രൂപത്തില്‍ പോസ്റ്ററില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് പരാതി. സിക്ക് മതക്കാര്‍ വളരെയധികം ബഹുമാനത്തോടെ കാണുന്ന ‘സിക്ക് കാക്കാര്‍’ വളരെ സാധാരണമായി പോസ്റ്ററില്‍ കാണിച്ചത് ശരിയായില്ല എന്ന് മജീന്ദര്‍ സിങ് സിര്‍സ പറയുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top