Kerala

ആര്‍ത്തവമുളള ദിവസങ്ങളില്‍ അമ്പലത്തില്‍ പോകണമെന്ന് തോന്നിയാല്‍ പോവുക തന്നെ ചെയ്യും; ശബരിമല വിഷയത്തില്‍ കോടതിവിധിക്കൊപ്പം തന്നെ; പാര്‍വതി

ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ശബരിമലയില്‍ സ്ത്രീപ്രവേശനം സംന്ധിച്ച സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നതായി പാര്‍വതി പറഞ്ഞു. ആര്‍ത്തവം അശുദ്ധിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികകാലം തുടരാനാവില്ലെന്നും പാര്‍വതി പറഞ്ഞു. ആര്‍ത്തവം അശുദ്ധിയാണെന്ന് പ്രചരിപ്പിക്കുന്നവര്‍ പുരുഷ മേധാവിത്വത്തിന്റെ വക്താക്കളാണ്. ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യുമെന്നും പാര്‍വതി പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്.

ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ കുറ്റക്കാരായി മുദ്രകുത്തുന്ന പ്രവണതയാണ് മലയാള സിനിമയിലുള്ളത്. ഉത്തരം കിട്ടാനാണ് ചോദ്യങ്ങളുമായി മുന്നോട്ട് വരുന്നത്. ആരെയും വെല്ലുവിളിക്കാനല്ല. ചോദ്യങ്ങളില്‍ ഭുരിഭാഗവും ഞങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും പാര്‍വതി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top