Breaking News

20 കോടിയുടെ ഇരുതലമൂരിയുമായി കൊച്ചിയില്‍ മൂന്നുപേര്‍ പിടിയില്‍

കൊച്ചി: ഇരുപത് കോടിയോളം വിലമതിക്കുന്ന ഇരുതലമൂരിയുമായി കൊച്ചിയില്‍ മൂന്ന് പേര്‍ പിടിയിലായി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി അബ്ദുള്‍ കലാം ആസാദ്(40), കടവന്ത്ര സ്വദേശി രാജേഷ് മേനോന്‍ (33), കോട്ടയം കിടങ്ങൂര്‍ സ്വദേശി കിഷോര്‍(36) എന്നിവരെയാണ് കൊച്ചി സിറ്റി ഷാഡോ പോലീസ് പിടികൂടിയത്.

ആറ് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരിയെ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡിക്കിയിലെ രഹസ്യ അറയില്‍ നിന്നുമാണ് കണ്ടെടുത്തത്. ഈ ഗണത്തില്‍ പെടുന്ന ജീവികളെ അന്യായമായി കൈവശം സൂക്ഷിച്ചാല്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്നും വന്‍ തുക കൊടുത്താണ് ഇരുതലമൂരിയെ വാങ്ങിയതെന്ന് പ്രതികള്‍ പറഞ്ഞു.

സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇടപാടുകാര്‍ എന്ന വ്യാജേന സംഘത്തെ സമീപിച്ച ഷാഡോസംഘം പത്ത് കോടി രൂപ വിലയിട്ട് നടത്തിയ കച്ചവടത്തില്‍ ആണ് പ്രതികള്‍ പിടിയിലായത്. ഇവരെ വനം വകുപ്പിന്റെ കോടനാട് റെയ്ഞ്ച് ഓഫീസര്‍ക്ക് കൈമാറുമെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ: ജെ ഹിമേന്ദ്രനാഥ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top