Breaking News

ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്:  ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. അതിന് പറ്റിയ മണ്ണ് കേരളമല്ല എന്ന് കുറച്ച് നാളുകള്‍ കൊണ്ട് അവര്‍ തിരിച്ചറിയും. ശബരിമലയിലെ പൊതുവായ അവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്. അവരറിയേണ്ട ഒരു കാര്യമുണ്ട്, അതിനുള്ള ശേഷി അവര്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അവിടെ ക്രമസമാധാനം തകര്‍ന്നാലെ പൊലീസ് ഇടപെടൂ. മാധ്യമപ്രവര്‍ത്തകരെ അടക്കം ആക്രമിച്ചത് പൊലീസല്ല, അവിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചവരാണ്. നാടിന്റെ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം മനസിലായതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം നെയ്യാറ്റിന്‍കരയിലെ കൊലപാതകം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ഗൗരവത്തോടെ കേസ് അന്വേഷിക്കും. ഡിവൈഎസ്പിയെ സസ്പെന്‍ഡ് ചെയ്തു. സംഭവം എഎസ്പി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top