Kerala

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ; വോട്ടെണ്ണല്‍ ഇന്ന്

കര്‍ണാടകയിലെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്‌സഭാ സീറ്റുകളിലേക്കുമാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ആകെ 66.8 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

ബല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.

കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരഞ്ഞെടുപ്പു ഫലം കൊണ്ട് നിര്‍ണയിക്കപ്പെടും.അതേസമയം, ബിജെപിക്കും അഭിമാനപോരാട്ടമായിരുന്നു ഇത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top