Kerala

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആറ് യുവതികള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോയി

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശില്‍ നിന്നുള്ള ആറ് യുവതികള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങിപ്പോയി. പോലീസ് നിലവിലെ കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് പമ്പ വരെയെത്തിയ സ്ത്രീകള്‍ ദര്‍ശനം നടത്താതെ മടങ്ങാന്‍ തീരുമാനമെടുത്തത്. മൂന്ന് സ്ത്രീകളാണ് ഇരുമുടിക്കെട്ടുമായി അയ്യപ്പ ദര്‍ശനത്തിനായി എത്തിയത്. ഇവര്‍ക്ക് 50 വയസില്‍ മുകളില്‍ പ്രായമില്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ എത്തി തടഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനെയും പ്രതിഷേധക്കാര്‍ ആക്രമിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top