Kerala

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു

സന്നിധാനം: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു. കനത്ത സുരക്ഷയുള്ള സന്നിധാനത്ത് പതിവിനേക്കാള്‍ കൂടുതല്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിലേക്കുള്ള വഴികളിലും സന്നിധാനത്തും വന്‍ പൊലീസ് സന്നാഹമാണ്.

അയ്യായിരത്തിലധികം പേര്‍ മലചവിട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരും മണിക്കൂറുകളില്‍ തിരക്ക് ഇനിയും കൂടുമെന്നാണു കണക്കുകൂട്ടല്‍. ഇതുവരെ യുവതികളാരും ദര്‍ശനത്തിന് എത്തിയിട്ടില്ല. സ്ഥിതിഗതികള്‍ സമാധാനപരമാണ്.

ചിത്തിര ആട്ട തിരുനാളിനായാണ് ഇന്ന് ശബരിമല നട തുറന്നത്. 12നാണ് ചിത്തിര ആട്ട തിരുനാള്‍. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിറന്നാള്‍ ദിവസമാണ് ചിത്തിര ആട്ടത്തിരുനാളായി ആഘോഷിക്കുന്നത്. തീര്‍ഥടനതിനു തൊട്ടു മുന്‍പുള്ള ആട്ട വിശേഷം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്തിര ആട്ടത്തിന് ശേഷം 12ന് രാത്രി പത്ത് മണിക്ക് നട അടയ്ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top