Kerala

ദേശിയ ആയുര്‍വേദ ദിനാചരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

കണ്ണൂര്‍: ദേശിയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ ആയുര്‍വേദ സംഘടനകളുടെയും നേതൃത്വത്തില്‍ കണ്ണൂരില്‍ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു. തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളിയുടെ അധ്യക്ഷതയില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ദേശിയ ആയുഷ് മിഷന്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലായിരുന്നു മൂന്നാമത് ദേശിയ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചത്.

കാലാവസ്ഥ വ്യതിയാനം മുഖ്യ ചര്‍ച്ചവിഷയമായിരിക്കുന്ന സാഹചര്യത്തില്‍ ‘പൊതുജനാരോഗ്യവും ആയുര്‍വേദവും’ എന്നതാണ് ഈ വര്‍ഷത്തെ മുഖ്യപ്രമേയമായി ഉയര്‍ത്തിക്കാട്ടുന്നത്. പുതിയ കാലഘട്ടത്തില്‍ ആയുര്‍വേദത്തിനുളള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. ജീവിതശൈലി രോഗങ്ങള്‍ തടയാന്‍ ആയുര്‍വേദം അനുശാസിക്കുന്ന രീതികള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണെന്നും ആയുര്‍വേദ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു. ആയുര്‍വേദത്തിലെ വിവിധ ചികിത്സ ശാഖകളിലെ വിദഗ്ദ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. പരിപാടിയോടനുബന്ധിച്ച് സെമനാറുകളും, ഫോട്ടോ എക്‌സിബിഷനും, ഔഷധ സസ്യ പ്രദര്‍ശനവും നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top