Kerala

ബിജെപിക്കെതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജന്‍ഡയെന്ന് പി.എസ് ശ്രീധരന്‍പിളള

തിരുവനന്തപുരം: ബിജെപിക്കെതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജന്‍ഡയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. ബിജെപിയെ വെട്ടിലാക്കി പുറത്തുവന്ന അധ്യക്ഷന്റെ ശബ്ദരേഖ വിവാദമായതിനോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പ്രസംഗം രഹസ്യമായിരുന്നില്ല. അവിടെ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നു. ഇന്നലെ നടത്തിയ പ്രസംഗം ഇന്ന് വിവാദമാക്കിയത് ദുരുദ്ദേശപരമാണെന്നും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശ്രീധരന്‍പിളള തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്നലെത്തന്നെ സമൂഹ മാധ്യമങ്ങളില്‍ തത്സമയം കൊടുത്ത പ്രസംഗം പുതിയ സംഭവമായി ചാനലുകള്‍ കാണിക്കുന്നത് നാണക്കേടാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.

തുലാമാസ പൂജയ്ക്കിടെ മലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന അവസരമെത്തിയപ്പോള്‍ നട അടയ്ക്കാനുള്ള നീക്കം തന്ത്രി താനുമായി ആലോചിച്ചാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുന്ന ശ്രീധരന്‍പിള്ളയുടെ ശബ്ദ രേഖയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top