Kerala

ജനങ്ങളില്‍ നിന്ന് ബിജെപി ഒറ്റപ്പെടുമെന്ന് രമേശ് ചെന്നിത്തല

ജനങ്ങളില്‍ നിന്ന് ബിജെപി ഒറ്റപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലോടെ ബിജെപിയുടെ യഥാര്‍ഥ മുഖം പുറത്തുവന്നിരിക്കുകയാണ്. ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കി നേട്ടം കൊയ്യുകയാണ് ബിജെപി ചെയ്യുന്നതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ആരോപിച്ചു. പി.എസ്. ശ്രീധരന്‍പിള്ള ഇപ്പോള്‍ നീലവെള്ളത്തില്‍ വീണ കുറക്കനെപ്പോലെയാണ്.

ആചാര സംരക്ഷണമോ വിശ്വാസ സംരക്ഷണമോ അല്ല ബിജെപിയുടെ ലക്ഷ്യം.അവരുടെ രാഷ്ട്രീയ അജണ്ട പൊളിഞ്ഞു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഐഎമ്മും ബിജെപിയും ശ്രമിക്കുന്നു. ഇതൊന്നും കേരളത്തില്‍ വിലപ്പോവില്ല. തന്ത്രികുടുംബം ബിജെപിയുടെ കൂടെ നില്‍ക്കില്ല എന്നാണ് വിശ്വാസമെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top