Kerala

നട അടയ്ക്കാനുള്ള നീക്കം തന്ത്രി ബിജെപിയുമായി ആലോചിച്ചിരുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ശബരിമലയില്‍ ബിജെപിയെ വെട്ടിലാക്കി അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖ പുറത്ത്. തുലാമാസ പൂജയ്ക്കിടെ മലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന അവസരമെത്തിയപ്പോള്‍ നട അടയ്ക്കാനുള്ള നീക്കം തന്ത്രി താനുമായി ആലോചിച്ചാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുന്ന ശ്രീധരന്‍പിള്ളയുടെ ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

സുപ്രീം കോടതി വിധി ബി.ജെ.പിക്ക് കിട്ടിയ സുവര്‍ണ്ണ അവസരമാണെന്നും ബി.ജെ.പി മുന്നോട്ട് വച്ച അജന്‍ഡയില്‍ ഓരോരുത്തരായി വീണെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് യുവമോര്‍ച്ച യോഗത്തിനിടെ പറഞ്ഞു.

അതേസമയം, ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുന്നതിന് ക്ഷേത്ര തന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പൊലീസ് വിലക്ക് ഏര്‍പ്പെടുത്തി. തന്ത്രിയുടെ മുറിയില്‍ അദ്ദേഹത്തെ കാണാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. സന്നിധാനത്ത് മൊബൈല്‍ ജാമറുകളും എത്തിച്ചിട്ടുണ്ട്.

ബി.ജെ.പിയും തന്ത്രിയും തമ്മിലുള്ള ഗൂഢാലോചന ഇപ്പോള്‍ തെളിഞ്ഞതായി സി.പി.എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top