Kerala

ബന്ധുനിയമനം പുകയുന്നു; കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദം പുകഞ്ഞ് കത്തുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ മന്ത്രി കെ.ടി ജലീലിന്റെ പിതൃസഹോദരപുത്രന് നിയമനം നല്‍കിയതിനെതിരെയാണ് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്കായിരുന്നു മാര്‍ച്ച്.

പ്രതിഷേധ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമായതിനെ തുടര്‍ന്ന് പൊലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് ജലപീരങ്കി ഉപയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ പ്രതിഷേധം തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top