Kerala

ശബരിമലയില്‍ കര്‍ശന പോലീസ് നിരീക്ഷണം

ശബരിമല ഇന്നേവരെ കാണാത്ത പഴുതുകളടച്ച സുരക്ഷ സംവിധാനമാണ് കേരളപോലീസ് ഒരുക്കിയിരിക്കുന്നത്. ശബരിമലയിലെ നിലയ്ക്കല്‍, എരുമേലി, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്വത്തില്‍ 3000ഓളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ശബരിമലയുടെ ചരിത്രത്തിലാദ്യമായി വനിതാപോലീസുകാരെയും സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. 50 വയസ് കഴിഞ്ഞ 15 വനിതാ പോലീസുകാര്‍ സന്നിധാനത്ത് നിലയുറപ്പിച്ച് കഴിഞ്ഞു.

സന്നിധാനത്തിന് സമീപമുളള നടപ്പന്തലില്‍ ആയുധമേന്തിയ പോലീസുകാരെയും കാവലിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍മാര്‍ തത്സമയം വിവരങ്ങള്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്ക് അറിയിക്കുന്നുണ്ട്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്ന ശബരിമല നട, നാളെ വൈകിട്ട് പത്ത് മണിക്ക് മാത്രമെ അടയ്ക്കുകയുളളു. നട തുറന്നിരിക്കുന്ന 29 മണിക്കൂര്‍ പഴുതടച്ചുളള എല്ലാ സുരക്ഷയും കേരള പോലീസ് ഒരുക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പ്രധാന സ്ഥലങ്ങളിലെല്ലാം ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ ക്യാമറകളും സ്ഥാപിച്ച് കഴിഞ്ഞു. മുന്‍കാലങ്ങളില്‍ അയ്യപ്പഭക്തരോടൊപ്പം ശരണം വിളിച്ച് നിസ്വാര്‍ത്ഥ സേവനം ചെയ്തിരുന്ന കേരള പോലീസിന് കാര്‍ക്കശ്യ സ്വഭാവം വന്നിട്ടുണ്ടെന്നാണ് മലയില്‍ വന്നെത്തിയ അയ്യപ്പ തീര്‍ത്ഥാടകരില്‍ ചിലരെങ്കിലും വിമര്‍ശിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top