Latest News

തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഇന്ധനവില കുറഞ്ഞു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധനവില കുറഞ്ഞു. കഴിഞ്ഞ മാസം 18 മുതല്‍ തുടര്‍ച്ചയായുള്ള 18 ദിവസമാണ് ഇന്ധനവിലയില്‍ കുറവ് വരുന്നത്. അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്നാണിത്.

രാജ്യത്ത് പെട്രോളിന് 4 രൂപയിലധികം രൂപയും ഡീസലിന് രണ്ട് രൂപയില്‍ അധികവുമാണ് കുറവ് വന്നത്. കേരളത്തില്‍ 4.17 രൂപ പെട്രോളിനും ഡീസലിന് 2.63 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 17-ാം തിയതി 84.91 രൂപയായിരുന്നു പെട്രോള്‍ വില. ഈ വിലയാണ് ഇന്ന് 80.74 രൂപയില്‍ എത്തി നില്‍ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top