Business

പച്ചമീനും മീന്‍കറിയും ; ധര്‍മജന്റെ രണ്ടാമത്തെ ഫിഷ് ഹബ്

ധര്‍മ്മൂസ് ഫിഷ് ഹബില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മീന്‍കറി പാചകം ചെയ്യുന്നു

ചിരിയും ചിന്തയുമായി തിയേറ്ററില്‍ ചിരിയുണര്‍ത്തുന്ന പച്ച മനുഷ്യനായ ധര്‍മജന്‍ ബോള്‍ഗാട്ടി പച്ചമീന്‍ വില്‍ക്കുന്ന രണ്ടാമത്തെ സ്റ്റോളുമായി വരുന്നു. എറണാകുളം കടവന്ത്രയ്ക്ക് സമീപം പനമ്പള്ളി നഗറിലാണ് ധര്‍മ്മൂസ് ഫിഷ് ഹബ് നാളെ പ്രവര്‍ത്തനമാരംഭിക്കുന്നത്. ധര്‍മജന്റെ ഉറ്റസുഹൃത്തായ സിനിമാ നടന്‍ ജയസൂര്യയാണ് പച്ചമീനും മീന്‍കറിയും ലഭിക്കുന്ന ഈ ഫിഷ് ഹബ് നാളെ കാലത്ത് 9 മണിക്ക് ഉദ്ഘാടനം ചെയ്യുന്നത്.

 

പനമ്പള്ളി നഗറില്‍ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുന്ന ധര്‍മൂസ് ഫിഷ്ഹബ്

ധര്‍മ്മൂസ് ബ്രാന്‍ഡ്‌നെയിമില്‍ എറണാകുളത്ത് ആദ്യം ആരംഭിച്ച മത്സ്യ സറ്റാളിന്റെ മികച്ച വിജയത്തെത്തുടര്‍ന്നാണ് കടവന്ത്രയില്‍ ധര്‍മജന്റെ സുഹൃത്തുകളുടെ നേതൃത്വത്തില്‍ പുതിയ സ്റ്റാളുകള്‍ ആരംഭിക്കുന്നത്. ഇത്തവണ രാസവസ്തുവില്ലാത്ത പച്ചമീന്‍ മാത്രമല്ല നല്ല ഒന്നാന്തരം മീന്‍ കറിയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിക്കും. കടയിലെ മീന്‍ ചൂണ്ടിക്കാണിച്ചാല്‍ മതി ചുരുങ്ങിയ സമയത്തിനുള്ളില്‍ മീന്‍ കറിയുമായി വീട്ടില്‍ പോവാം.

” മീനിന്റെ വിലക്ക് പുറമേ ഒരു കിലോ മീന്‍ പാചകം ചെയ്യാന്‍ 350 രൂപ നല്‍കണം. അര കിലോയ്ക്ക് 250 രൂപയാണ് ചാര്‍ജ്. ” ധര്‍മ്മൂസ് ഫിഷ് ഹബിന്റെ ചുമതലക്കാരനായ റോഷിന്‍ ജോര്‍ജ് കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

കോട്ടയം, ചങ്ങനാശ്ശേരി, വെണ്ണല, ആലുവാ എന്നിവിടങ്ങളില്‍ താമസിയാതെ തന്നെ ധര്‍മ്മൂസ് ഫിഷ് ഹബ് ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top