Kerala

ഒടുവില്‍ വലയിലായി; ഒരമ്മയ്ക്ക് കഴിയുമോ ഇങ്ങനെ….

അമ്മ എന്ന സത്യം വര്‍ണനകള്‍ക്ക് അതീതമാണ്. അമ്മയാണ് സ്‌നേഹം, അമ്മയാണ് ശക്തി, അമ്മയെന്ന വാക്കിന് പകരംവെക്കാന്‍ മറ്റൊരു പദമില്ല അങ്ങനെ പോകുന്നു… അമ്മയെന്ന നിസ്വാര്‍ത്ഥസ്‌നേഹത്തിന് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരമ്മയ്ക്ക് കേരളം പോലെ സാക്ഷരതയുള്ളൊരു സംസ്ഥാനത്ത്  ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോയെന്ന് അമ്മയുടെ യഥാര്‍ത്ഥസ്‌നേഹം അനുഭവിച്ചിട്ടുള്ളവരാരും ചിന്തിച്ചുപോകും.

എറണാകുളം കാക്കനാട് സ്വന്തം മകനെ ക്രൂരമായി മര്‍ദിച്ച് സുഹൃത്തിനൊപ്പം ഒളിവില്‍പോയ മാതാവ് ‘അമ്മ’ എന്ന വാക്കിന്‌ തന്നെ അപമാനമാണ്. മൈസൂരുവിലെ ഹോട്ടലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും കഴിഞ്ഞദിവസം തൃക്കാക്കര പോലീസാണ് പിടികൂടിയത്. എറണാകുളം ജനറല്‍ ആശുപത്രിയിലെ കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആദര്‍ശാണ് യുവതിയോടൊപ്പം അറസ്റ്റിലായത്. പോലീസ് ഫോറന്‍സിക് സര്‍ജന്‍ കൂടിയാണ് ഒന്നാംപ്രതിയായ ഡോക്ടര്‍. സമൂഹത്തില്‍ ഉന്നതനിലവാരം പുലര്‍ത്തി മാതൃകയാകേണ്ടയാളില്‍ നിന്നാണ് ഇങ്ങനെയൊരു പെരുമാറ്റമുണ്ടായിരിക്കുന്നത്.

കഴിഞ്ഞമാസം 22നാണ് ഡോക്ടറുടെ വീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ ആദ്യഭര്‍ത്താവിലെ ആണ്‍കുട്ടി ക്രൂരമര്‍ദനത്തിനിരയായത്. രാത്രി ഡോക്ടറുടെയും യുവതിയുടെയും മര്‍ദനം സഹിക്കാനാവാതെ പതിനൊന്നുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടി അടുത്തവീട്ടില്‍ അഭയം തേടിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. മര്‍ദനത്തിനിരയായ കുട്ടിയുടെ മൊഴിയെടുത്ത പോലീസ് ഡോക്ടര്‍ക്കും അമ്മയ്ക്കുമെതിരെ പോക്‌സോ, ജുവനൈല്‍ നിയമപ്രകാരം കേസെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top