Cricket

ഇന്ത്യന്‍ യുവനിരയോ വിന്‍ഡീസ് താരനിരയോ..!

വെസ്റ്റ്ഇന്‍ഡീസിനെതിരായ തുടര്‍ വിജയങ്ങളുടെ കരുത്തുമായി കളത്തിലിറങ്ങുന്ന ഇന്ത്യയുടെ നീലപ്പടയ്ക്ക് ഇന്ന് വെല്ലുവിളികള്‍ ഏറെയാണ് മുന്‍പിലുളളത്. പതിവില്‍ നിന്നും വ്യത്യസ്തമായി യുവനിരയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശീലകന്‍ രവിശാസ്ത്രി ടീം ഒരുക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും. ഒപ്പം ടീമിന്റെ ആത്മവിശ്വാസമായ കൂള്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്രസിംഗ് ധോനിയുടെ അസാന്നിധ്യവും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.

വരാനിരിക്കുന്ന ലോകകപ്പിന് യുവനിരയെ സജ്ജമാക്കുകയാണ് ഇന്നത്തെ ടീം ഫോര്‍മേഷനിലൂടെ ലക്ഷ്യമിടുന്നത്. യുവതാരങ്ങള്‍ കൂടുതലായി ഉള്‍പ്പെട്ട ടീമില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മാത്രമാണ് മെച്ചപ്പെട്ട രാജ്യാന്തര ക്രിക്കറ്റ് പരിചയമുളളവര്‍. ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ഷഹ്ബാസ് നദിം തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങള്‍.

 

കൈറോണ്‍ പൊളളാര്‍ഡ്, ബ്രാത്ത്‌വൈറ്റ്, ഷിമ്രോണ്‍ ഹെറ്റ്മിയര്‍ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയാണ് വിന്‍ഡീസിന്റെ കരുത്ത്. ബാറ്റിംഗ് നിര ശക്തമാണെങ്കിലും ദുര്‍ബലമായ ബോളിംഗ് നിരയാണ് വിന്‍ഡീസിന് തലവേദന. ക്രിസ് ഗെയില്‍, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും മൂവരും ഇന്ന് കളിക്കുന്നില്ല.

കൊല്‍ക്കത്ത ഏദന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് കളി. ഇതുവരെ നടന്ന കളികളില്‍ ഇന്ത്യയ്ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ ഇന്ന് നടക്കാനിരിക്കുന്ന കളി ഇരുടീമിനും നിര്‍ണായകമാണ്. വിന്‍ഡീസ് കരുത്തന്‍മാരെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യന്‍ യുവനിരയ്ക്ക് ഇതിലും മികച്ചൊരു തുടക്കം ഇനി കിട്ടാനില്ല. അതുപോലെ താരതമ്യേന ശക്തി കുറഞ്ഞ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്താനായില്ലെങ്കില്‍ വിന്‍ഡീസിന് ക്ഷീണമാകുമെന്നും തീര്‍ച്ച. ഈ സാഹചര്യത്തില്‍ താ പാറുന്ന പോരാട്ടത്തിനാകും കൊല്‍ക്കത്ത ഏദന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top