Kerala

ആഘോഷം അതിരുകടന്നു ; കിംഗ് ഖാന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ തടഞ്ഞ് പോലീസ്

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ജന്‍മദിനാഘോഷങ്ങള്‍ തടഞ്ഞ് പോലീസ്. മുംബൈയിലെ ഒരു റെസ്റ്റോറന്റില്‍ നടന്ന ആഘോഷങ്ങളാണ് സമയപരിധി കഴിഞ്ഞിട്ടും അവസാനിപ്പിക്കാത്തതിനാല്‍ പോലീസ് ഇടപെട്ടത്. രാത്രി ഒരുമണിക്കുശേഷം നഗരത്തില്‍ റെസ്റ്റോറന്റുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല.

എന്നാല്‍ കിംഗ് ഖാന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ ഈ സമയപരിധി മറികടക്കുകയായിരുന്നു. ഷാരൂഖിന്റെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ബാന്ദ്രയിലെ റെസ്റ്റോറന്റിലുണ്ടായിരുന്നത്. സംഭവത്തില്‍ ഇതേവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top