Latest News

അയോധ്യയിലെ രാമക്ഷേത്രം തന്റെ സ്വപ്നമാണെന്ന് ഉമാഭാരതി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തന്റെ സ്വപ്നമാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഉമാഭാരതിയുടെ പ്രസ്താവന.

രാമക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യമായ സഹായം ഒരുക്കാന്‍ തയ്യാറാണെന്നും രാമജന്മഭൂമി ആന്തോളനില്‍ സജീവമായി പങ്കെടുത്ത വ്യക്തിയാണ് താനെന്നും ഉമാഭാരതി പറഞ്ഞു.

ഈ വിഷയത്തില്‍ സുപ്രീം കോടതി ഇടപ്പെട്ട് ഉടന്‍ തീരുമാനം എടുക്കണം, തന്റെ അഭിപ്രായത്തില്‍ കോടതി തീരുമാനം വൈകിയാല്‍ നിയമനിര്‍മാണത്തിലൂടെ ക്ഷേത്രം നിര്‍മിക്കണം. വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായത്തെക്കുറിച്ച് പറയാനില്ലെന്നും അവര്‍ വ്യക്തമാക്കി.

തര്‍ക്കഭൂമി കേസില്‍ സുപ്രീംകോടതി വേഗത്തില്‍ തീരുമനമെടുക്കണമെന്നു കേന്ദ്ര നിയമ സഹമന്ത്രി പി.പി. ചൗധരിയും വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top