ന്യൂഡല്‍ഹി: ഉത്സവകാലത്ത് പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയിലെ പടക്ക വില്‍പ്പന പൊടിപൊടിക്കുന്നു.
അത്തിബെല്ലെയിലും ഹൊസൂര്‍ റോഡിലും തുടങ്ങിയ താത്കാലിക പടക്കവില്പ്പനകേന്ദ്രത്തില് മികച്ച വിപണനമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ശബ്ദമുള്ള പടക്കങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ഇത്തരം പടക്കങ്ങളും വില്‍പ്പനകേന്ദ്രങ്ങളില്‍ ലഭ്യമാണ്.
പത്തുദിവസത്തോളം നീണ്ടുനില്‍ക്കുന്ന കച്ചവടത്തില്‍ 60 ലക്ഷം മുതല്‍ 80 ലക്ഷം വരെയാണ് ഓരോകടകള്ക്കും ലഭിക്കുന്ന വരുമാനം. എന്നാല്‍ ഈ വര്‍ഷവും കാര്യമായ ഇടിവൊന്നും കച്ചവടത്തിലുണ്ടാകിന്ന് കച്ചവടക്കാര്‍ ഉറപ്പിക്കുന്നു.
കോടതിവിധി നടപ്പാക്കാനാവശ്യമായ മുന്നൊരുക്കങ്ങളൊന്നും അധികൃതര്‍ ചെയ്തിട്ടില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഓണ്‍ലൈനിലൂടെയുള്ള വില്‍പ്പന കോടതി നിരോധിച്ചതോടെ ബംഗളൂരു കേന്ദ്രീകരിച്ച് പടക്കം വിറ്റിരുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍ വില്‍പ്പന നിര്‍ത്തിയിട്ടുണ്ട്.