Kerala

മാധ്യമങ്ങളെ ഒഴിവാക്കിയതിനു പിന്നില്‍ ഗൂഢലക്ഷ്യം; സര്‍ക്കാരിന്റെ രഹസ്യ അജണ്ട നടപ്പാക്കാനുളള സ്ഥലമല്ല ശബരിമല; ഉമ്മന്‍ചാണ്ടി

കോട്ടയം: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് സര്‍ക്കാരിന് എന്തോ ഒളിക്കാനുളളതുകൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്. സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒരു പാര്‍ട്ടി പാര്‍ട്ടിയുടെ ആശയങ്ങളും നയങ്ങളും അടിച്ചേല്‍പ്പിക്കുകയല്ല ചെയ്യേണ്ടത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും. അടിയന്തരാവസ്ഥ കാലത്ത് മാധ്യമങ്ങളെ വിലക്കിയത് ശരിയായ നടപടിയായിരുന്നില്ല. ശബരിമല ഒരു പൊതുസ്ഥലമാണ്. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലമാണ്. അവിടെ മാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top