Kerala

സമനില ഭൂതം പിടിവിടാതെ ബ്ലാസ്റ്റേഴ്‌സ്

അഞ്ച് മത്സരങ്ങളില്‍ നിന്നും തുടര്‍ച്ചയായി നാല് സമനിലകള്‍ ഏറ്റുവാങ്ങി നിരാശയിലാണ് ബ്ലാസ്റ്റേഴ്‌സ്. തുടര്‍സമനിലകള്‍ ടീമിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും ആരാധകരുടെ പിന്തുണയില്‍ കുറവൊന്നും വന്നിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് സമനിലയും ഒരു വിജയവുമടക്കം ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

പൂന സിറ്റി എഫ്‌സിയുമായി ഇന്നലെ നടന്ന മത്സരം നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു സമനിലയില്‍ കലാശിച്ചത്. 42-ാം മിനുട്ടില്‍ കേരളത്തിന് അനുവദിച്ച പെനാല്‍റ്റി റഫറി പുനപരിശോധനയിലൂടെ അസാധുവാക്കിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ലൈന്‍ റഫറിയുമായി ആലോചിച്ച് ഗോള്‍ അനുവദിക്കാന്‍ കൂട്ടാക്കാതിരുന്ന റഫറി ബ്ലാസ്റ്റേഴ്‌സ് ടീം അപ്പീല്‍ ചെയ്തതോടെ ഗോള്‍ അനുവദിച്ചു. എന്നാല്‍ ഇതിനെതിരെ പൂനെ ടീ ംഅപ്പീല്‍ കൊടുത്തതോടെ റഫറി വീണ്ടും തീരുമാനം മാറ്റുകയായിരുന്നു.

പതിമൂന്നാം മിനിട്ടില്‍ മാര്‍കോ സ്റ്റാന്‍കോവിച്ചിലൂടെ വല കുലുക്കിയാണ് പുണെ ലീഡെടുത്തത്. സീസണില്‍ ഏറ്റവും അവസാന സ്ഥാനക്കാരായ പുണെയ്ക്കെതിരെ അനായാസ ജയം കൊതിച്ചാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. എന്നാല്‍ സ്വന്തം മൈതാനത്ത് വീറോടെ പൊരുതുകയായിരുന്നു ആതിഥേയര്‍.

അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. പക്ഷെ തുടര്‍ സമനിലകള്‍ ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്. പുണെയാകട്ടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top