Entertainment

കട്ട ലുക്കില്‍ ടൊവീനോ; മാരി 2വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചെന്നൈ: ധനുഷ് നായകനാകുന്ന സൂപ്പര്‍ഹിറ്റ് ചിത്രം മാരി 2വിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്തു. തമിഴിലെന്നപോലെ മലയാളത്തിലും നിരവധി ആരാധകര്‍ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. മാരി ഒന്നാം ഭാഗത്തിന് കേരളത്തിലും വലിയ സ്വകാര്യത ലഭിച്ചെങ്കിലും മാരി 2 പുറത്തിറങ്ങുമ്പോള്‍ വേറെയും പ്രത്യകതകളുണ്ട്. മലയാളത്തിന്റെ പ്രിയ താരം ടൊവീനോ തോമസാണ് ചിത്രത്തില്‍ ധനുഷിന്റെ വില്ലനായെത്തുക. ഇത് തന്നെയാണ് മാരി 2വിന് കേരളത്തില്‍ ആരാധകപ്രിയമേറാനും കാരണം.

ബാലാജി മോഹനാണ് സംവിധാനം. ചിത്രത്തില്‍ റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ, ടോവിനോ തോമസ് എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. ആദ്യം പുറത്തിറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. രണ്ടാം ഭാഗത്തില്‍ ടൊവീനോ വില്ലനായെത്തുമ്പോള്‍ തമിഴില്‍ തമിഴില്‍ ശബ്ദം നല്‍കിയിരിക്കുന്നതും ടൊവീനൊ തന്നെയാണ്. ചിത്രം ഡിസംബറില്‍ തീയേറ്ററുകളിലെത്തും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top