സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ നീക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്. സിബിഐ സ്ഥാനത്തു നിന്നും നീക്കിയതിനെതിരെ അലോക് വര്‍മ്മ സുപ്രിം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കക്ഷി ചേരും. സിബിഐ മേധാവിയുടെ കാലാവധി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോ വിജിലന്‍സ് കമ്മീഷനോ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
തന്നെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ നടപടി നിയമവിരുദ്ധമാണെന്നാണ് അലോക് വര്‍മ്മയുടെ ഹര്‍ജിയില്‍ പറയുന്നത്. പേഴ്സണല്‍ മന്ത്രാലയവും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും ചട്ടവിരുദ്ധമായി കൈക്കൊണ്ട നടപടി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്ക് മാത്രമെ സിബിഐ ഡയറക്ടറെ മാറ്റാന്‍ അധികാരമുളളു. അങ്ങനെയെങ്കില്‍ കാലാവധി കഴിയുന്നതിന് മുമ്പ് നിയമവിരുദ്ധമായാണ് നടപടിയെടുത്തിരിക്കുന്നതെന്നാണ് അലോക് വര്‍മ്മയുടെ വാദം.