Latest News

പ്രതിപക്ഷ ഐക്യം ജനവിധി നിര്‍ണയിക്കും; യുപിഎ മുന്നേറ്റവും എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം കിട്ടില്ലെന്നും റിപ്പബ്ലിക് ടിവി

ന്യൂഡല്‍ഹി: ഒക്‌ടോബറില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നാല്‍ പ്രതിപക്ഷ ഐക്യം ജനിവിധി നിര്‍ണയിക്കുമെന്ന് റിപ്പബ്ലിക് ടിവി-സീ വോട്ടര്‍ പ്രവചനം. എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം പോലും ലഭിക്കില്ലെന്ന് സൂചിപ്പിക്കുന്ന സര്‍വേയില്‍ യുപിഎ മുന്നേറ്റവും വിലയിരുത്തുന്നു.

ഒരു മാസം മുന്‍പ് വരെ എന്‍ഡിഎ കേവല ഭൂരിപക്ഷമായ 276 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചിരുന്നിടത്ത് പരമാവധി 261 സീറ്റ് വരെ മാത്രമേ കിട്ടൂവെന്നും അതേസമയം യുപിഎ 112 ല്‍ നിന്ന് 119 ലേക്ക് മുന്നേറുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. എന്‍ഡിഎയ്ക്കും യുപിഎയ്ക്കും പുറത്തുള്ള കക്ഷികളെല്ലാം കൂടി 163 സീറ്റുകള്‍ നേടിയേക്കാമെന്നും സര്‍വെ പറയുന്നു.

എന്നാല്‍ സഖ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്നത് കണക്കിലെടുക്കാതെയാണ് ഈ സാധ്യതകള്‍ മുന്നോട്ടുവെക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, യുപി എന്നിവടങ്ങളില്‍ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടാല്‍ ജനിവിധി മാറിമറിയുമെന്നും സര്‍വേ വിലയിരുത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top