Kerala

സര്‍ക്കാരിന് പിടിവാശിയില്ല, എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തുപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല, എന്‍എസ്എസ് അടക്കമുളള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍.

മേലാംകോട് എന്‍എസ്എസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിലും ദേവസ്വം നിയമനങ്ങളിലെ സംവരണ പ്രശ്‌നത്തിലും സര്‍ക്കാരിനെതിരെ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് കടകംപളളി വ്യക്തമാക്കിയത്.

എന്നാല്‍ കലക്കവെളളത്തില്‍ മീന്‍ പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും തിരുവനന്തപുരത്ത് എന്‍എസ്എസ് ഓഫീസ് ആക്രമിച്ചതിനു പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും കടകംപളളി പറഞ്ഞു.

സാമൂഹ്യവിരുദ്ധന്‍മാരെ നിയന്ത്രിക്കുന്നതിനാണ് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷക്ക് വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top