ഷാരൂഖ് ഖാന് കുള്ളനായി എത്തുന്ന ചിത്രം ‘സീറോ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കിംങ് ഖാന്റെ പിറന്നാള്‍ ദിനമായ ഇന്നലെ ഖാന് പിറന്നാള്‍ സമ്മാനമായാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ആനന്ദ് എല്‍ റായിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുഷ്ക ശര്‍മ്മയും കത്രീന കൈഫുമാണ് നായികമാര്‍. ശാരീരിക വൈകല്യമുള്ള സ്ത്രീയെയാണ് അനുഷ്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഹിമാന്‍ഷു ശര്‍മ്മയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ശ്രീദേവി, സല്മാന് ഖാന്, മാധുരി ദീക്ഷിത്, കജോള്‍, റാണി മുഖര്‍ജി, കരിഷ്മ കപൂര്‍, കരീന കപൂര്‍, ആര്.മാധവന്, അലിയ ഭട്ട് തുടങ്ങിയവര്‍ അതിഥി വേഷത്തില്‍ എത്തുന്നു.
ആനന്ദ് എല്‍ റായിയുടെ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും എസ്ആര്‍കെ-ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ്സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തും.