വാരാന്ത്യ വ്യാപാരദിനമായ വെള്ളിയാഴ്ച വിപണി കുതിച്ച് കയറി. ദീപാവലി ഉത്സവ സീസണ്, രൂപയുടെ മെച്ചപ്പെട്ട നില, ഏഴുമാസത്തെ ക്രൂഡ് ഓയിലിന്റെ ഏറ്റവും കുറഞ്ഞ വില, വ്യാപാര കരാര്‍ യുദ്ധം പരിമിതപ്പെടുത്തുന്നതും വിപണിയ്ക്ക് തുണയായി.
1.7 ശതമാനം ഉയര്‍ച്ചയാണ് സെന്‍സെക്സില്‍ മുന്നേറ്റമുണ്ടായത്. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിക്കൊണ്ട് സെന്‍സെക്സ് 579 പോയിന്റ് കുതിച്ചുയര്‍ന്ന് 35011 ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 172 പോയിന്റ് വര്‍ദ്ധിച്ച് 10533 ലാണ് വ്യാപാരമവസാനിച്ചത്. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഓട്ടോ, മെറ്റല്‍ സ്റ്റോക്കുകളാണ് ഇന്ന് മുന്നേറ്റമുണ്ടാക്കിയത്.
ഐടി, ഫാര്‍മ്മ ഓഹരികള്‍ക്ക് മങ്ങലേറ്റു. വ്യാപാരത്തിനിടയില്‍ ഒരവസരത്തില്‍ സെന്‍സെക്സ് 758 പോയിന്റ് വരെ കുതിച്ചുയര്‍ന്നത് പ്രതീക്ഷയോടെയാണ് വിപണി വൃത്തങ്ങള്‍ നോക്കിക്കണ്ടത്.