കോഴിക്കോട് : കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍. കാന്തലാട് തെച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ ഷെഹനാദിനെ(21)യാണ് താമരേശരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 150ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് സംഘം പിടിച്ചെടുത്തു.
പുനൂര്‍, അവേലം, തച്ചംപൊയില്‍ ഭാഗങ്ങളില്‍ സ്ഥിരമായി കഞ്ചാവ് വില്പന നടത്തി വരികയായിരുന്ന ഷെഹനാദിനെ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് വലയിലാക്കുന്നത്. യുവാവിനെ താമരശേരി കോടതിയില്‍ ഹാജരാക്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി. പി. വേണുവിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജയിംസ് മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നൗഫല്‍, ജിനീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.