Latest News

അനില്‍ അംബാനിയും മോദിയും കൂട്ടുകച്ചവടം നടത്തുന്നു; റഫാലില്‍ അന്വേഷണം നടന്നാല്‍ മോദി കുടുങ്ങുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം നടന്നാല്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കുടുങ്ങുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനിയുടെ നഷ്ടത്തിലോടുന്ന കമ്പനിയില്‍ ഫ്രഞ്ച് കമ്പനി ഡസോ 284 കോടി നിക്ഷേപിച്ചത് റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നതിന്റെ ആദ്യ തെളിവാണെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമനുസരിച്ചാണ് റഫാല്‍ ഇടപാട് നടന്നത്. കരാര്‍ തീരുമാനിക്കുംമുന്‍പ് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതിപോലും ചേര്‍ന്നില്ല. എല്ലാ നടപടികളും അട്ടിമറിക്കപ്പെട്ടു. അനില്‍ അംബാനിയും നരേന്ദ്ര മോദിയും കൂട്ടുകച്ചവടം നടത്തുകയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പ് പറയാന്‍ കഴിയുമെന്നും ഡസോള്‍ട്ട് ഗ്രൂപ്പുകാര്‍ മോദിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top