Film News

മസാലക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചു; അമിതാഭ് ബച്ചന് വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: മസാലക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് ഡല്‍ഹി ബാര്‍ കൗണ്‍സിലിന്റെ വക്കീല്‍ നോട്ടീസ്. മുന്‍കൂര്‍ അനുമതിയില്ലാതെ പരസ്യത്തില്‍ അഭിഭാഷക വേഷം ധരിച്ച് അഭിനയിച്ചതാണ് താരത്തെ വെട്ടിലാക്കിയിരിക്കുന്നത്.

കമ്പനിയ്ക്കെതിരെയും പരസ്യം പ്രക്ഷേപണം ചെയ്ത യൂട്യൂബിനെതിരെയും മാധ്യമസ്ഥാപനത്തിനെതിരെയും കൗണ്‍സില്‍ നോട്ടീസയച്ചിട്ടുണ്ട്. പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്.

പത്തു ദിവസത്തിനുള്ളില്‍ നോട്ടീസില്‍ ആവശ്യപ്പെട്ട പ്രകാരം ചെയ്യണമെന്നും അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. പരസ്യത്തില്‍ അമിതാഭ് ബച്ചനും മറ്റു രണ്ട്പേരുമാണ് അഭിനയിച്ചിരിക്കുന്നത്.

പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളിലൊരാളാണ് ബോളിവുഡിന്റെ സ്വന്തം ബിഗ്ബി. മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും അമിതാഭ് ബച്ചനും ഒന്നിച്ചഭിനയിച്ച പരസ്യങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top