ദീപാവലി ഉല്‍സവ ലഹരിയും ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള മികച്ച പ്രതികരണവും ഓഹരി വിപണിയില്‍ മുന്നേറ്റത്തിന്റെ ആവേശം വിതയ്ക്കുന്നു. വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ സൂചികകള്‍ അടിക്കടി ഉയര്‍ന്ന് വ്യാപാരം നടക്കുന്ന കാലത്ത് പതിനൊന്ന് മണിക്ക് സെന്‍സെക്സ് 562 പോയിന്റ് ഉയര്‍ന്ന് 34,994ലാണ് വ്യാപാരം നടക്കുന്നത്.
നിഫ്റ്റി 174 പോയിന്റ് ഉയര്‍ന്ന് 16,554ലാണ് വ്യാപാരം തുടരുന്നത്. ചൈന, അമേരിക്ക വ്യാപാര കരാര്‍ യുദ്ധത്തിന് അയവ് വന്നതാണ് ഓഹരി വിപണി മുന്നേറാന്‍ മറ്റൊരു കാരണമാകുന്നത്.