ചരക്ക് സേവന നികുതിയില്‍ കേരളത്തിന് ഒക്ടോബറില്‍ കിട്ടിയത് 1817 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം. പ്രളയം തകര്‍ത്തെറിഞ്ഞ വിപണിയില്‍ പ്രളയത്തിന് ശേഷം വില്‍പ്പന വര്‍ധിച്ച ഒക്ടോബറിലാണ് ഇത്രയധികം ജിഎസ്ടി വരുമാനം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയ ശേഷം ആദ്യമായാണ് ഇത്രയധികം വരുമാനം ലഭിക്കുന്നത്.
സംസ്ഥാനത്തിനകത്തെ വില്‍പ്പനയില്‍ നിന്ന് 749 കോടി രൂപയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന സാധനങ്ങളുടെ നികുതിയില്‍ 1068 കോടി രൂപയുമാണ് ഒക്ടോബറില്‍ ലഭിച്ചത്. അന്തര്‍ സംസ്ഥാന വില്‍പ്പനയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം കൂടിയത് ജിഎസ്ടി വരുമാനം കൂടാന്‍ മറ്റൊരു കാരണമാണ്. ഇതിന് പുറമെ വന്‍തോതില്‍ കേരളത്തില്‍ വ്യാപാരം നടക്കുന്ന ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഒരു ശതമാനം നികുതി മുന്‍കൂറായി ലഭിച്ചതും വരുമാനം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.