Film News

ഒലീസിയ ഡിസംബര്‍ ആദ്യവാരം തിയേറ്ററുകളിലെത്തും

നസറുദ്ദീന്‍ ഷാ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ഒലീസിയ ഡിസംബര്‍ ആദ്യവാരം തിയേറ്ററുകളിലെത്തും. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും നസറുദ്ദീന്‍ ഷാ തന്നെയാണ്. ആറു പാട്ടുകളാണ് ചിത്രത്തിലുള്ളത്. കെഎസ് ചിത്ര, വേണുഗോപാല്‍, ജ്യോത്സന, സോണി സായി, മനാഫ് അലി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

എബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ ആന്‍സണ്‍ പോള്‍, ദിവ്യാ ദാസ്, അഫ്‌സല്‍ അലി, സിന്‍ഡ്രല, ദാസ് കണ്ണമാലി, ഷാജി റസാഖ്, അനൂപ് സിദ്ധാര്‍ഥ്, സ്റ്റാന്‍ലി, ജോസ് വിജയരാജ്, ലീലാ കൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.

പുതിയ കാലത്ത്, തിരക്കുപിടിച്ചു പായുന്ന ജീവിതത്തില്‍ കുടുംബബന്ധങ്ങളിലുണ്ടാകുന്ന ഉലച്ചിലുകളും യുവതലമുറയുടെ നഷ്ടങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top