Kerala

വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച ; ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. 22 ഓവര്‍ പിന്നിടുമ്പോള്‍ 80 റണ്‍സ് നേടുന്നതിനിടെ വിന്‍ഡീസിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു. ഓപ്പണറായ കീറന്‍ പവലിനെ മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ ആദ്യം ഞെട്ടിച്ചത്. കീറന്‍ പവലിനെ വിക്കറ്റിന് പിന്നില്‍ ഡൈവിംഗ് ക്യാച്ചോടെ ധോണി മടക്കുകയായിരുന്നു. രണ്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ നാലാം പന്തില്‍ ഷാനെ ഹോപ്പിനെ ബൗള്‍ഡാക്കി രണ്ടാം വിക്കറ്റും നേടി. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലെ ആദ്യ ഏകദിനത്തിലെ ആദ്യ ബൗണ്ടറി പിറക്കാന്‍ ആറാം ഓവര്‍ വരെ കാത്തുനില്‍ക്കേണ്ടി വന്നു. ബുംറ എറിഞ്ഞ ഓവറില്‍ റോവ്മാന്‍ പവലാണ് ലോംഗ് ഓഫിലേക്കുള്ള ലോഫ്റ്റഡ് ഷോട്ടിലൂടെ ആദ്യ ബൗണ്ടറി പറത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top