Breaking News

ഇന്തൊനീഷ്യയില്‍ കടലില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി

189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീണ ഇന്തൊനീഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. കടലിന്റെ അടിത്തട്ടില്‍നിന്നാണു ബ്ലാക്ക് ബോക്സ് കിട്ടിയതെന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കോക്ക്പിറ്റ് വോയ്സ് റിക്കോര്‍ഡറാണോ ഫ്‌ലൈറ്റ് ഡേറ്റ റിക്കോര്‍ഡറാണോ ലഭിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല. വിമാനം പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്കുള്ളില്‍ അപകടം സംഭവിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്ലാക്ക് ബോക്സില്‍നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ.

തിങ്കളാഴ്ച ജക്കാര്‍ത്തയില്‍നിന്ന് പങ്കാല്‍ പിനാങ്ങിലേക്കു പുറപ്പെട്ട ലയണ്‍ എയറിന്റെ ബോയിങ് 737 മാക്സ് 8 വിമാനമാണ് കടലില്‍ തകര്‍ന്നു വീണത്.  പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കകം വിമാനം തിരികെ ഇറക്കണമെന്നു പൈലറ്റിന്റെ സന്ദേശം ലഭിച്ചിരുന്നു. ഇതിനുള്ള അനുമതി നല്‍കിയെങ്കിലും പിന്നാലെ വിമാനവുമായുള്ള ബന്ധമറ്റു. പ്രാദേശിക സമയം രാവിലെ 6.21നു പുറപ്പെട്ട വിമാനം 7.20നു പങ്കാല്‍ പിനാങ്ങില്‍ ഇറങ്ങേണ്ടതായിരുന്നു. ജക്കാര്‍ത്തയുടെ കിഴക്കന്‍ തീരമായ കരാവാങ്ങിനു സമീപം ജാവാ കടലിലാണു വിമാനം വീണത്. 181 യാത്രക്കാരില്‍ ഒരു കുട്ടിയും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു; 2 പൈലറ്റുമാര്‍ ഉള്‍പ്പെടെ 7 ജീവനക്കാരുമുണ്ടായിരുന്നു. ആരും രക്ഷപ്പെട്ടതായി സൂചനയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top