Kerala

കാര്യവട്ടത്തെ കളിയില്‍ വിന്‍ഡീസിന് ബാറ്റിംഗ്

ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. രാവിലെ 10 മുതല്‍ കളിയാസ്വാദകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചു തുടങ്ങി.

പരിക്കേറ്റ ഓള്‍റൗണ്ടര്‍ ആഷ്ലി നഴ്‌സ്, ഓപ്പണര്‍ ചന്ദര്‍പോള്‍ ഹേംരാജ് എന്നിവരെ വിന്‍ഡീസ് ഒഴിവാക്കി. സ്പിന്നര്‍ ദേവേന്ദ്ര ബിഷുവും ഷെയ്ന്‍ തോമസും അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചു. അതേസമയം നാലാം മത്സരത്തിലെ വിജയ ടീമില്‍ മാറ്റം വരുത്താതെയാണ് ടീം ഇന്ത്യ ഗ്രീന്‍ഫീല്‍ഡിലെ പോരാട്ടത്തിനിറങ്ങുന്നത്.

പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും ടോസ് ലഭിച്ച ഇന്ത്യന്‍ നായകന് പക്ഷേ, അനന്തപുരിയില്‍ ആ ഭാഗ്യം ഒപ്പം നിന്നില്ല. ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ബൗളിംഗായിരുന്നു തെരഞ്ഞെടുക്കുക എന്നും രണ്ടാമത് ബൗള്‍ ചെയ്താല്‍ മഞ്ഞുവീഴ്ച പ്രശ്‌നമാകുമെന്നും കോഹ്ലി വിലയിരുത്തി. രണ്ടാം ബാറ്റിംഗില്‍ വിക്കറ്റില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നും ഇന്ത്യന്‍ നായകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top