Latest News

കാര്യവട്ടത്തേക്ക് കണ്‍തുറന്ന് കായികലോകം; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിന മത്സരം ഇന്ന്

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിന മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നടക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായ എട്ടാം പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. എന്നാല്‍ പരമ്പര സമനിലയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കരീബിയന്‍ പട.

മല്‍സരത്തിന് ഇന്നു രാവിലെ പത്തരവരെ ടിക്കറ്റെടുക്കാം. ഇനി 4000 ടിക്കറ്റുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഉച്ചയ്ക്ക് 1.30നാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിനം തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെ മണ്ണില്‍ ധോണി കളിക്കുന്ന അവസാനമത്സരമെന്ന് കരുതുന്ന കാര്യവട്ടം ഏകദിനത്തിന് മഴ ഭീഷണി മുഴക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് തുടര്‍ച്ചയായ എട്ടാം പരമ്പര ജയത്തിന് വേണ്ടത് ഒരു ജയം മാത്രം. രോഹിത് ശര്‍മ്മ ,വിരാട് കോലി ,അമ്പട്ടി റായിഡു എന്നിവരടങ്ങിയ ബാറ്റിങ്ങ് നിരയും ഭുവനേശ്വര്‍ കുമാര്‍ , ജസ്പ്രീത് ബൂംറ ,പുത്തന്‍ താരോദയങ്ങളായ ഖലീല്‍ അഹമ്മദ് ,കേദാര്‍ ജാദവ് എന്നിവര്‍ നയിക്കുന്ന ബോളിങ് നിരയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ട്തന്നെ ടീം ലൈനപ്പാല്‍ വലിയ മാറ്റം പ്രതീക്ഷിക്കുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top